ആള്‍ക്കൂട്ടം; കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ പോലീസ് കേസെടുത്തു

ആലപ്പുഴ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ പോലീസ് കേസെടുത്തു. സാമുഹിക അകലം പാലിക്കാതെ കൂട്ടം കൂടുകയും ധ്യാനം നടത്തുകയും ചെയ്തതിനാണ് പോലീസ് കേസെടുത്തത്.

ഞായറാഴ്ച രാവിലെ ആലപ്പുഴ എസ്.പിക്ക് ലഭിച്ച പരാതിയില്‍ മാരാരിക്കുളം പോലീസാണ് കേസെടുത്തത്. ധ്യാനകേന്ദ്രത്തില്‍ നിയന്ത്രണം പാലിക്കുന്നില്ലെന്നും ആളുകള്‍ കൂട്ടം കൂടുന്നുവെന്നും കാണിച്ചായിരുന്നു പരാതി.

തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ അമ്ബതിലധികം ആളുകള്‍ കുട്ടം കൂടി പ്രോട്ടോക്കോള്‍ ലംഘനം നടക്കുന്നതായി കണ്ടെത്തി. കൂട്ടം കൂടിയ എല്ലാവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

നേരത്തെ കോവിഡ് ഭീഷണി വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൃപാസനത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ച്‌ സ്ഥാപനം അടച്ചിരുന്നു. തുടര്‍ന്ന് അണ്‍ലോക്ക് ഇളവുകള്‍ വന്നതോടെയാണ് വീണ്ടും തുറന്നത്. കോവിഡിന് മുമ്ബ് ദിവസേന നൂറുകണക്കിന് ആളുകളാണ് കൃപാസനത്തില്‍ എത്തിക്കൊണ്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *