തൃശൂരില്‍ 6 സിപിഐഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

തൃശൂര്‍: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആറ് സിപിഐഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഉണ്ടാക്കുകയും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതിനാണ് നടപടി.

തൃശൂര്‍ കോര്‍പറേഷന്‍ കൃഷ്ണാപുരം ഡിവിഷനില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്‍. സിപിഐഎം ഒല്ലൂക്കര ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ ചന്ദ്രമോഹന്‍, കെവി സുരേഷ്, മധു, സൈമണ്‍, ശശി നെട്ടിശ്ശേരി, കെ.വി ചന്ദ്രന്‍ എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed