മഴ കനത്തതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ. ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. മഴ കനത്തതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരടി വീതം ഉയര്‍ത്തി. 83.4 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും കനത്ത മഴയാണ്. ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ നെയ്യാറിന്റെ ഇരുകരകളിലും, കരമനയാറിന്റെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *