മതനിരപേക്ഷതയ്‌ക്കെതിരെ നില്‍ക്കുന്നവര്‍ പൊലീസിനെ ചേരിതിരിക്കാന്‍ ശ്രമിക്കുന്നു

കണ്ണൂര്‍: ഒറ്റപ്പെട്ട ആക്രമണങ്ങളുടെ പേരില്‍ പൊലീസുകാര്‍ പതറരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്റെ ജാതിയും മതവും പൊലീസാണ്. മതനിരപേക്ഷതയ്‌ക്കെതിരെ നില്‍ക്കുന്നവര്‍ പൊലീസിനെ ചേരിതിരിക്കാന്‍ ശ്രമിക്കുന്നുവെന്നും പിണറായി പറഞ്ഞു. കണ്ണൂര്‍ മാങ്ങാട്ട്പറമ്പ് കെഎപി ക്യാംപില്‍ നടന്ന പാസ്സിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം

പൊലീസ് സേനയില്‍പോലും വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. ഇത്തരം ശബ്ദങ്ങളെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല സംഘര്‍ഷം നിയന്ത്രിച്ച ഐജി മനോജ് ഏബ്രഹാമിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *