ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ട് : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്

തിരുവനന്തപുരം: ലൈഫ്‌ മിഷനുമായുള്ള ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായി അധികാരമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ലൈഫ്‌ മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ഫയലുകള്‍ വിളിച്ചുവരുത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടിയെ ചോദ്യം ചെയ്‌ത് നിയമസഭാ എത്തിക്‌സ് കമ്മിറ്റി നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് തങ്ങള്‍ക്ക് ഫയലുകള്‍ വിളിച്ചുവരുത്താന്‍ അവകാശമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മറുപടി നല്‍കിയത്. ഫയലുകള്‍ വിളിച്ചുവരുത്തിയത് നിയമസഭയുടെ അധികാരത്തിലുള്ള കടന്നു കയറ്റമല്ലെന്നും ഇഡി വ്യക്തമാക്കി.

ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ട കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് കേരളാ നിയമസഭാ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി നേരത്തെ നോട്ടീസ് നല്‍കിയത്. ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് വീശദീകരണം ആവശ്യപ്പെട്ടത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *