മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വാ​ഹ​നാ​പ​ക​ടം: 5 മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. ഏഴ് പേ​ര്‍​ക്ക് പ​രി​ക്ക്.തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മ​ധു​സൂ​ദ​ന്‍ നാ​യ​ര്‍, ഉ​ഷ നാ​യ​ര്‍, ആ​ദി​ത്യ നാ​യ​ര്‍, സാ​ജ​ന്‍ നാ​യ​ര്‍, ആ​ര​വ് നാ​യ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​ണ് സം​ഭ​വം. ഗോ​വ​യി​ല്‍ നി​ന്നും വ​ന്ന സം​ഘം യാ​ത്ര ചെ​യ്ത വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ന​വി മും​ബൈ വാ​ശി സെ​ക്ട​ര്‍ 16ല്‍ ​താ​മ​സി​ക്കു​ന്ന ദി​വ്യ മോ​ഹ​ന്‍, ദീ​പ നാ​യ​ര്‍, ലീ​ല മോ​ഹ​ന്‍, മോ​ഹ​ന്‍ വേ​ലാ​യു​ധ​ന്‍, അ​ര്‍​ജു​ന്‍ മ​ധു​സൂ​ദ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍​ക്കും കോ​പ്പ​ര്‍ ഖൈ​ര്‍​ണ സെ​ക്ട​ര്‍ നാ​ലി​ല്‍ താ​മ​സി​ക്കു​ന്ന സി​ജി​ന്‍ ശി​വ​ദാ​സ​ന്‍, ദീ​പ്തി മോ​ഹ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പൂ​ന-​ബാം​ഗ്ലൂ​ര്‍ ഹൈ​വേ​യി​ലെ സ​ത്താ​റ​യ്ക്കും ക​റാ​ടി​നും ഇ​ട​യി​ല്‍ ഘോ​റ​യി​ലാ​ണ് അ​പ​ക​ടം. പാ​ല​ത്തി​ല്‍ വ​ച്ച്‌ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച വാ​ഹ​നം ന​ദി​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ സ​ത്താ​റ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

 

Leave a Reply

Your email address will not be published. Required fields are marked *

You may missed