സൈനികര്‍ രാജ്യത്തിന്റെ സമ്പത്ത്‌: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസുരക്ഷയാണ് സര്‍ക്കാരിന് മുഖ്യമെന്നും അതിന് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്ക് തക്ക മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സൈനികര്‍ക്കൊപ്പം ദിപാവലി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജസ്ഥാനിലെ ജെയ്‌സാല്‍മെറിലാണ് ഇത്തവണ പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ആഘോഷിക്കാനെത്തിയത്. 2014ല്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് മുതല്‍ ആറ് വര്‍ഷമായി മോദി സെനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്.

വൈകുന്നേരത്തെ ദീപാവലി ആഘോഷങ്ങള്‍ക്കായി ഉത്തരേന്ത്യ ഒരുങ്ങി. ദീപങ്ങള്‍ തെളിയിച്ചും മധുരം വിതരണം ചെയ്തുമാണ് ഇത്തവണത്തെ ആഘോഷം. കൊവിഡും അന്തരീക്ഷ മലിനീകരണവും കൊണ്ട് പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമുണ്ട്. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ പട്ടാള ക്യാമ്ബില്‍ സൈനീകര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു. കൊടും തണുപ്പിലും മരുഭൂമിയിലും രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന സൈനികരുടെ ഇടയിലേക്ക് വരുമ്ബോള്‍ മാത്രമേ എന്റെ ദീപാവലി പൂര്‍ണമാകൂവെന്ന് അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *