ബിജെപിയുടെ സര്‍പ്രൈസ് പ്രഖ്യാപനം: വി.വി രാജേഷ് പൂജപ്പുരയില്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ് പൂജപ്പുരയില്‍ സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് വി.വി രാജേഷിന്റെ തിരുവനന്തപുരം കോര്‍പറേഷനിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

വര്‍ഷങ്ങളായി നഗരസഭ ഭരിച്ചവര്‍ തിരുവനന്തപുരത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കുകയായിരുന്നുവെന്നും, തലസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ര്‍കക്ക് ചിറക് നല്‍കാന്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും വി.വി രാജേഷ് പറഞ്ഞു.

തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കാന്‍ അഖിലേന്ത്യാ നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചതായും അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *