മാസ്ക് ധരിക്കാത്തതിന് ഇനി 500 രൂപ പിഴ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ വര്‍ധിപ്പിച്ച്‌​ കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഭേദഗതി ചെയ്തു. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയത്. പൊതുയിടങ്ങളില്‍ ഇനി മാസ്ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ്​ പിഴ. നിലവില്‍ 200 രൂപയായിരുന്നു.

ഇനിമുതല്‍ പൊതുനിരത്തില്‍ തുപ്പിയാല്‍ 500 രൂപയാണ് പിഴ. കൂട്ടംചേരലിന് 5000 രൂപയും ക്വാറന്‍റീന്‍ ലംഘനത്തിന് 2000 രൂപയും പിഴ നല്‍കേണ്ടിവരും. വിവാഹചടങ്ങില്‍ നിയന്ത്രണം ലംഘിച്ചാല്‍ 5000 രൂപയാണ് പിഴ. കടകളില്‍ സാമൂഹിക അകലം ലംഘിക്കുന്നവര്‍ക്കുള്ള പിഴ 3000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *