തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പേരു ചേര്‍ക്കേണ്ട അവസാന ദിവസങ്ങളില്‍ ലക്ഷക്കണക്കിന് വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ തിരുകി കയറ്റി സി.പി.എം തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഭരണപക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ നോക്കുകുത്തിയാക്കി. സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വോട്ട് ഇരട്ടിപ്പ് നടന്നത്. പോസ്റ്റല്‍ വോട്ടിന്റെ മറവില്‍ 60 വയസിന് മുകളിലുള്ളവരുടെ വോട്ട് റാഞ്ചാനുള്ള സി.പി.എം ശ്രമത്തെ ചെറുക്കും.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് – യു.ഡി.എഫ് ധാരണ നിലവിലുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇടനിലക്കാരന്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളെ അഴിമതി കേസുകള്‍ കാണിച്ചാണ് പിണറായി ബ്ലാക്ക് മെയില്‍ ചെയ്യുന്നത്. കമറുദ്ദീന്റെയും കെ.എം. ഷാജിയുടെയും കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ യു.ഡി.എഫിന് ഇടതുപക്ഷത്തിന്റെ സഹായവും ആവശ്യമാണ്. എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരെ എന്‍.ഡി.എ ശക്തമായ ബദലായി മാറുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *