പാലാ ന​ഗ​ര​സ​ഭ​യി​ലെ യു.​ഡി.​എ​ഫി​ലെ സീ​റ്റ് വി​ഭ​ജ​നം പൂ​ര്‍ത്തി​യാ​യി

പാ​ലാ: ന​ഗ​ര​സ​ഭ​യി​ലെ യു.​ഡി.​എ​ഫി​ലെ സീ​റ്റ് വി​ഭ​ജ​നം പൂ​ര്‍ത്തി​യാ​യി. എ​ല്‍.​ഡി.​എ​ഫി​ല്‍ ച​ര്‍ച്ച തു​ട​രു​ക​യാ​ണ്. യു.​ഡി.​എ​ഫി​ല്‍ ആ​കെ​യു​ള്ള 26 സീ​റ്റു​ക​ളി​ല്‍ 13 സീ​റ്റു​ക​ളി​ല്‍ വീ​തം കോ​ണ്‍ഗ്ര​സും കേ​ര​ള കോ​ണ്‍ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗ​വും മ​ത്സ​രി​ക്കും. കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​െന്‍റ പ്ര​ത്യേ​ക നി​ര്‍​ദേ​ശ​പ്ര​കാ​രം കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍​റ്​ ജോ​സ​ഫ് വാ​ഴ​ക്ക​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോ​മി ക​ല്ലാ​നി എ​ന്നി​വ​ര്‍ മു​ന്‍​കൈ​യെ​ടു​ത്താ​ണ് പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ യു.​ഡി.​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ്-​ജോ​സ് പ​ക്ഷ​ത്തു​നി​ന്ന്​ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ​ത്തി​യ മു​ന്‍ ചെ​യ​ര്‍മാ​നും ഇ​പ്പോ​ഴ​ത്തെ വൈ​സ് ചെ​യ​ര്‍മാ​നു​മാ​യി​രു​ന്ന കു​ര്യാ​ക്കോ​സ് പ​ട​വ​െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ് ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി ഇ​പ്രാ​വ​ശ്യം മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. മൂ​ന്നു​ദി​വ​സ​ത്തി​ന​കം വാ​ര്‍ഡു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​നി​ര്‍​ണ​യം പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് കു​ര്യാ​ക്കോ​സ് പ​ട​വ​നും കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍​റ്​ പ്ര​ഫ. സ​തീ​ഷ് ചൊ​ള്ളാ​നി​യും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *