ജ്വല്ലറി തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എക്ക് ജാമ്യമില്ല

കൊച്ചി: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം. സി കമറുദ്ദീൻ എം.എൽ.എക്ക് ജാമ്യമില്ല. ഹോസ്ദുർഗ് കോടതിയാണ് കമറുദ്ദീന്‍റെ ജാമ്യാപേക്ഷ തള്ളിയത്.

വഞ്ചനാ കുറ്റത്തിന് പ്രഥമദൃഷ്ടിയാൽ തെളിവുണ്ടെന്നെ പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. നിലവിൽ ഉള്ള കേസുകൾക്ക് പുറമെ 11 കേസുകളിൽ കൂടി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ സംഘം നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്കമറുദ്ദീൻ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്നതിനാൽ ഈ ഘട്ടത്തിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *