സംവരണ വാർഡ് നിർണ്ണയം; ഹരജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ സംവരണ സീറ്റുകള്‍ നിര്‍ണയിച്ചത് ചോദ്യം ചെയ്‍തുള്ള ഹരജികൾ ഹൈക്കോടതി തള്ളി. 87 ഹരജികളാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഷെഡ്യൂൾ വന്ന ശേഷമാണ് ഹരജിക്കാർ കോടതിയെ സമീപിച്ചതെന്നും ഇതിൽ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജികൾ തള‌ളിയത്. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്‍തായിരുന്നു ഹരജികള്‍ സമർപ്പിച്ചത്. ഇത്തരത്തില്‍ സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നതിലൂടെ പൊതുവിഭാഗത്തിലുള്ളവരുടെ അവസരം നഷ്ടപ്പെടുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. 100-ലധികം വാർഡുകളെ ബാധിക്കുന്നതായിരുന്നു ഹരജികള്‍

ഹൈക്കോടതി ലിസ്റ്റ് പുനക്രമീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ഹരജികള്‍ ഹൈക്കോടതി ഇന്ന് തള്ളിയത്

Leave a Reply

Your email address will not be published. Required fields are marked *