അഴിമതി മറക്കാന്‍ മുഖ്യമന്ത്രി പാര്‍ട്ടിയെ മറയാക്കുന്നുവെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: അഴിമതികള്‍ മറക്കാന്‍ മുഖ്യമന്ത്രി പാര്‍ട്ടിയെ മറയാക്കുകയാണെന്ന്​ രമേശ്​ ചെന്നിത്തല. കെഫോണും ലൈഫ്​ പദ്ധതിയും ശിവശങ്കറും സ്വപ്​ന സുരേഷും തമ്മിലുള്ള കൂട്ടുകച്ചവടമാണ്​. മുഖ്യമ​ന്ത്രി ഒരു നിമിഷം പോലും സ്ഥാനത്ത്​ തുടരരുത്​. മുഖ്യമന്ത്രിയുടെ ഓഫീസ്​ കള്ളകടത്തുകാരുടെ കേന്ദ്രമായി മാറിയെന്നും ചെന്നിത്തല ആരോപിച്ചു.

അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്​. വികസനത്തി​െന്‍റ പേരില്‍ വന്‍കൊള്ളയാണ്​ നടക്കുന്നത്​. വി.എസ്​ കമ്മീഷനടിക്കാന്‍ സമ്മതിക്കാത്തത്​ കാരണമാണ്​ അദ്ദേഹത്തെ വികസന വിരുദ്ധനെന്ന്​ മുദ്രകുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയും കോടിയേരിയും പരസ്​പരം പിന്താങ്ങുന്നു. ഇ.ഡി വെളിപ്പെടുത്തല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *