നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച്‌ ദിഗ് വിജയ് സിങ്

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച്‌ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ്. ബിജെപി ബന്ധം അവസാനിപ്പിച്ച്‌ ബിഹാറില്‍ തേജസ്വിയെ പിന്തുണക്കാന്‍ നിതീഷ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിയും സംഘപരിവാറും ഇത്തിള്‍ക്കണ്ണി പോലെയാണ്. ആശ്രയം കൊടുക്കുന്ന മരത്തെ അത് നശിപ്പിക്കും. ബിഹാറില്‍ ജെഡിയുവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതാണ്.

ബിജെപി വലിയ കക്ഷിയായി മാറിയതോടെ മുഖ്യമന്ത്രിയാകണോ എന്നതില്‍ നിതീഷിന് ധാര്‍മ്മികത അനുസരിച്ച്‌ തീരുമാനിക്കാമെന്നാണ് ബിജെപി സംസ്ഥാന ഘടകം പ്രതികരിച്ചത്. അന്തിമഫലം വന്ന് അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെയും നിതീഷ് കുമാര്‍ ഒരു പ്രതികരണത്തിനും തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *