നോട്ട് നിരോധനം രാജ്യപുരോഗതിക്ക് ഗുണം ചെയ്‌തെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ തീരുമാനത്തെ ശക്തമായി ന്യായീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനം രാജ്യത്ത് കള്ളപ്പണം കുറയ്ക്കാനായെന്നും നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമാക്കി രാജ്യത്തിന്റെ പുരോഗതിക്കും ഏറെ സഹായകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

നോട്ട് നിരോധനം കള്ളപ്പണനത്തിനു എതിരായ അക്രമണം ആയിരുന്നുവെന്ന് ബിജെപി ദേശീയ വക്താവും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. നോട്ട് നിരോധനം മൂലം സാമ്ബത്തിക രംഗം ശുദ്ധീകരിച്ചു. അസംഘടിത മേഖലയ്ക്ക് നേരിട്ട് സഹായമെത്തിക്കുന്ന സംവിധാനം ഉണ്ടായി. സര്‍ക്കാരിനു വലിയ വരുമാന വര്‍ധനവിന് വഴി തുറന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *