ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്ലിം ലീഗ് നേതൃയോഗം

കോഴിക്കോട്: ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്ലിം ലീഗ് നേതൃയോഗം. അറസ്റ്റ് അന്യായമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പ്രതികരിച്ചു. അഴിമതി നടന്നിട്ടില്ല. ബിസിനസ് പൊളിയുകയാണ് ചെയ്തത്. അതിന് അറസ്റ്റ് ചെയ്യുന്നത് അസാധാരണമായ നടപടിയാണ്. ഖമറുദ്ദീന്‍ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ ലക്ഷങ്ങള്‍ നിക്ഷേപം സ്വീകരിച്ച്‌ തട്ടിപ്പ് നടത്തിയെന്നാണ് എംഎല്‍എക്കെതിരായ ആരോപണം. നിരവധി പരാതികളാണ് എംഎല്‍എക്കെതിരെ ലഭിച്ചത്. തുടര്‍ന്നാണ് ക്രൈബ്രാഞ്ച് സംഘം ശനിയാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത്, ലഹരി മരുന്ന് കേസുകളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടില്‍ നില്‍ക്കവെ ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *