കശ്മീരില്‍ 4 സൈനികര്‍ക്ക് വീരമൃത്യു; 3 തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ആര്‍മി ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ക്യാപ്റ്റന് പുറമെ രണ്ട് സൈനിക ഓഫിസര്‍മാരും ഒരു ബി.എസ്.എഫ് ജവാനുമാണ് കൊല്ലപ്പെട്ടത്. മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

വടക്കന്‍ കശ്മീരിലെ മച്ചില്‍ സെക്ടറില്‍ നിയന്ത്രണരേഖ മേഖലയിലാണ് നുഴഞ്ഞുകയറുകയായിരുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് നുഴഞ്ഞുകയറ്റം നടക്കുന്നതായ വിവരം സൈന്യത്തിന്‍റെ ശ്രദ്ധയില്‍ പെട്ടത്. പിന്നീട് നടത്തിയ ജോയിന്‍റ് ഓപറേഷനിലാണ് തീവ്രവാദികള്‍ ആക്രമിച്ചത്. സൈന്യം ഉടന്‍ പ്രത്യാക്രമണം നടത്തി.

ഏപ്രിലിന് ശേഷം കശ്മീര്‍ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്.

Leave a Reply

Your email address will not be published. Required fields are marked *