ഉത്ര വധം: സൂരജിന്​ അഭിഭാഷകനെ കാണാന്‍ 3 ദിവസം അനുവദിച്ചു

കൊച്ചി: പാമ്ബിനെകൊണ്ട് കടിപ്പിച്ച്‌ ഭാര്യ ഉത്രയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സൂരജിന്​ അഭിഭാഷകനെ കാണാന്‍ മൂന്നുദിവസം ഹൈ​േകാടതി അനുവദിച്ചു.

ഈ മാസം 13, 14, 15 തീയതികളില്‍ പൊലീസ്​ അകമ്ബടിയോടെ രാവിലെ 10നും അഞ്ചിനുമിടയില്‍ ​പോകാന്‍ അനുവദിക്കണമെന്ന്​ ജസ്​റ്റിസ്​ പി.വി. കുഞ്ഞികൃഷ്​ണന്‍ ജയില്‍ സൂപ്രണ്ടിന്​ നിര്‍ദേശം നല്‍കി.

എവിടെവെച്ച്‌​ ഏത്​ അഭിഭാഷകനെയാണ്​ കാണുന്നതെന്നത്​ സംബന്ധിച്ച വിശദാംശങ്ങള്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

10 ദിവസം പരോള്‍ അനുവദിക്കണമെന്ന സൂരജി​െന്‍റ ആവശ്യം തള്ളിയാണ്​ ഈ അനുമതി​. അഞ്ചല്‍ പൊലീസ് രജിസ്​റ്റര്‍ ചെയ്ത കേസിലെ ഒന്നാം ​പ്രതിയാണ്​ സൂരജ്​. ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ കഴിയുന്ന സൂരജി​െന്‍റ ജാമ്യഹരജിയിലാണ്​ പരോള്‍ ആവശ്യം ഉന്നയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *