യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

കൊട്ടിയം: നിശ്ചയത്തിന്​ ശേഷം വരന്‍ വിവാഹത്തില്‍നിന്ന്​ പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്​റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ  ജാമ്യാപേക്ഷ കോടതി തള്ളി.

കൊല്ലൂര്‍വിള പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ സ്വദേശി ഹാരിസിന്റെ ജാമ്യാപേക്ഷയാണ് കൊല്ലം സെഷന്‍സ് കോടതി തള്ളിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് അറസ്​റ്റിലായ ഇയാള്‍ രണ്ട്​ മാസമായി റിമാന്‍ഡിലാണ്. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

ഹാരിസിന്റെ മാതാവിനും സഹോദരനും സഹോദര ഭാര്യയായ സീരിയല്‍ നടിക്കും നിബന്ധനകളോടെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും ക്രൈംബ്രാഞ്ച് സംഘം അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഹൈ​കോടതി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *