വാളയാറില്‍ 63 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ കടത്തിയ 63 കിലോ കഞ്ചാവ് പിടികൂടി. തമിഴ്‌നാട് കമ്ബം-തേനി ഭാഗത്ത് നിന്ന് സംസ്ഥാനത്ത് വിതരണത്തിനെത്തിച്ച കഞ്ചാവാണ് പിടികൂടിയത്.

മൂന്ന് ചാക്കിലും 31 പാക്കറ്റുകളിലുമാക്കി കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ഈ റോഡ്-പെരുന്തുറെ സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജയശീലന്‍, ഖാദര്‍, കേശവന്‍ എന്നിവരാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *