തദ്ദേശ തെരഞ്ഞെടുപ്പ്: പി സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി.സി. ജോര്‍ജ് എംഎല്‍എ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ചുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍,ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *