തെരഞ്ഞെടുപ്പ് : ഒറ്റ ഘട്ടമായി നടത്താന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താന്‍ സാധിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുവായ ചര്‍ച്ചയാണ് നടക്കുകയുണ്ടായത്. എല്ലാ വകുപ്പുകളും സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് തലേന്ന് കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികള്‍ക്ക് പിപിഇ കിറ്റ് നല്‍കി വോട്ട് രേഖപ്പെടുത്താനുള്ള അവസരം നല്‍കുന്ന കാര്യത്തെക്കുറിച്ചും ആലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *