മൃഗശാലയും മ്യൂസിയവും സന്ദര്‍ശകര്‍ക്കായി തുറന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അടച്ചിട്ടിരുന്ന മ്യൂസിയം, മൃഗശാല എന്നിവ സന്ദര്‍ശകര്‍ക്കായി തുറന്നു. ആദ്യ ദിനം മികച്ച പ്രതികരണമാണ് സന്ദര്‍ശകരില്‍ നിന്നുണ്ടായത്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രവേശനം.

ശരീരോഷ്മാവ് തെര്‍മല്‍ സ്‌കാനര്‍ ഉപയാഗിച്ചു പരിശോധിച്ച ശേഷം മാത്രമാണ് സന്ദര്‍ശകരെ അകത്ത് പ്രവേശിപ്പിച്ചത്. സന്ദര്‍ശനത്തിനെത്തുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. സന്ദര്‍ശിക്കുന്ന ഇടങ്ങളുടെ ശേഷിക്ക് അനുസരിച്ചുള്ള എണ്ണം ആളുകളെ മാത്രമേ ഒരു സമയം അനുവദിക്കുകയുള്ളൂ. ഇതനുസരിച്ചാണ് ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.

ഒരു സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. പ്രവേശന കവാടങ്ങളിലും പുറത്തേക്ക് ഇറങ്ങുമ്ബോഴും അകലം പാലിച്ച്‌ ആളുകളെ നിര്‍ത്തും. പരമാവധി 20 പേര്‍ക്കു മാത്രമേ അക്വേറിയം സന്ദര്‍ശിക്കാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *