മാവോയിസ്റ്റ് വേട്ട: ഉന്നതതല അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വയനാട്ടില്‍ പടിഞ്ഞാറേതറയ്ക്ക് സമീപം വാളാരംകുന്നില്‍ പൊലീസ് നടപടിയില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത് എട്ടാമത്തെ മാവോയിസ്റ്റാണ് പൊലീസ് നടപടിയില്‍ കൊല്ലപ്പെടുന്നത്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഭരണത്തില്‍ തുടര്‍ച്ചയായി ഇങ്ങനെ സംഭവിക്കുന്നത് ആശ്ചര്യകരമാണ്.

യു.ഡി.എഫ് ഭരണകാലത്ത് ഒരു മാവോയിസ്റ്റ് പോലും പൊലീസ് വെടിയേറ്റ് മരിച്ചിട്ടില്ല. പകരം പോറല്‍ പോലും ഏല്‍ക്കാതെ അവരെ പിടികൂടുകയാണ് ചെയ്തിട്ടുള്ളത്. പിണറായി സര്‍ക്കാരിന് കീഴില്‍ നേരത്തെ നടന്ന ഏറ്റുമുട്ടല്‍ കൊലകള്‍ യഥാര്‍ത്ഥ ഏറ്റുമുട്ടലുകളായിരുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്.  സംഭവത്തെക്കുറിച്ച്‌ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *