ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം
ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റുചെയ്ത ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചോദ്യംചെയ്യലിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് റിപ്പോർട്ട്. തുടർച്ചയായി നാലാംദിവസവും അദ്ദേഹത്തെ ഇഡി ചോദ്യംചെയ്യുകയാണ്. ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇന്ന് ഇഡി ഓഫീസില്‍ എത്തിച്ചപ്പോള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയര്‍ത്തിരുന്നു.