തിരഞ്ഞെടുപ്പില്‍ മൂന്നു തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ മുസ്ലീം ലീ​ഗ് സീറ്റ് നല്‍കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നു തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ മുസ്ലീം ലീ​ഗ് സീറ്റ് നല്‍കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി അറിയിക്കുകയുണ്ടായി. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചിരിക്കുന്നത്. ഒറ്റക്കെട്ടായി യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

‘സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങും. സംവരണ സമുദായ സംഘടനകള്‍ക്കൊപ്പം പ്രതിഷേധത്തിലും പ്രക്ഷോഭത്തിലും മുസ്ലീം ലീ​ഗ് ഉണ്ടാകും. വര്‍ഗീയതയല്ല സാമൂഹ്യനീതിയാണ് ഇത്. സംവരണ സമുദായങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത് കടുത്ത അനീതിയാണ്. അഴിമതിയില്‍പ്പെട്ട് ആകെ ആടി ഉലഞ്ഞ് നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടു’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *