എന്‍.എസ്.എസ് പതാകദിനം ആചരിച്ചു

ചങ്ങനാശേരി: എന്‍.എസ്.എസ് സ്ഥാപകദിനം പതാകദിനമായി ആചരിച്ചു. എന്‍.എസ്.എസ് ആസ്ഥാനത്തെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷം ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പതാക ഉയര്‍ത്തി.

തുടര്‍ന്ന് സമുദായപ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്കായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സമുദായപ്രവര്‍ത്തകര്‍ പങ്കാളികളാകണമെന്നും സുകുമാരന്‍നായര്‍ ആഹ്വാനം ചെയ്തു.

സംഘടനാവിഭാഗം മേധാവി പി.എന്‍.സുരേഷ്, ബോര്‍ഡ് മെമ്ബര്‍ ഹരികുമാര്‍ കോയിക്കല്‍, വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ യൂണിയന്‍ ഓഫീസുകളിലും കരയോഗങ്ങളിലും പതാക ഉയര്‍ത്തി സമുദായാംഗങ്ങള്‍ പ്രതിജ്ഞ പുതുക്കി.

Leave a Reply

Your email address will not be published. Required fields are marked *