ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി

ഇടുക്കി : ഇടുക്കി അണക്കെട്ടില്‍ വീണ്ടും സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കി. ശനി, ഞായര്‍ ദിനങ്ങളിലാണ് പ്രവേശനത്തിന് അനുമതി. ഇതോടൊപ്പം ഹില്‍വ്യൂ പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചതും ഇടുക്കി ജലാശയത്തില്‍ ബോട്ടിങ് തുടങ്ങിയതും സഞ്ചാരികളെ ആകര്‍ഷിക്കും.

കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം. 10 വയസില്‍ താഴെയുള്ളവരെയും 60 വയസ് കഴിഞ്ഞവരെയും ബോട്ടിലും ബഗ്ഗികാറിലും യാത്ര അനുവദിക്കില്ല. അണക്കെട്ട് സന്ദര്‍ശിക്കുന്നതിന് 25 രൂപയാണ് ഫീസ്. ഹില്‍വ്യൂ പാര്‍ക്ക് സന്ദര്‍ശനവും ബോട്ടിങ്ങും എല്ലാ ദിവസവുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *