രജിസ്റ്റര്‍ഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച്‌ വിജ്ഞാപനമിറക്കി

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനായി രജിസ്റ്റര്‍ഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കി.

പി സി ജോര്‍ജിന്റെ കേരള ജനപക്ഷത്തിന് (സെക്കുലര്‍) ആപ്പിള്‍ ചിഹ്നം അനുവദിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് സ്കറിയ വിഭാഗത്തിന് ലാപ്ടോപ് ചിഹ്നമാണ് അനുവദിച്ചത്.

മെഴുകുതിരി, കത്തുന്ന ടോര്‍ച്ച്‌, ഫുട്ബോള്‍, ഓട്ടോറിക്ഷ എന്നീ ചിഹ്നങ്ങളും വിവിധ പാര്‍ട്ടികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. കോവൂര്‍ കുഞ്ഞുമോന്റെ ആര്‍ എസ് പി (ലെനിനിസ്റ്റ് – മാര്‍ക്സിസ്റ്റ്) ക്ക് മെഴുകുതിരിയും ആര്‍ എസ് പി – ബിക്ക് കത്തുന്ന ടോര്‍ച്ചും ആര്‍ എം പിക്ക് ഫുട്ബോളും അഖില കേരള തൃണമൂല്‍ പാര്‍ട്ടിക്ക് ഓട്ടോറിക്ഷയും അനുവദിച്ചു.

ഭാരതീയ നാഷണല്‍ ജനതാദളിന് പട്ടമാണ് അനുവദിച്ച ചിഹ്നം. സെക്കുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടിക്ക് കുടയും സ്വരാജ് ഇന്ത്യ പാര്‍ട്ടിക്ക് വിസിലും ദേശീയ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് കുടിലും ആണ് അനുവദിച്ചിരിക്കുന്ന ചിഹ്നം.

Leave a Reply

Your email address will not be published. Required fields are marked *