7983 പേര്‍ക്കുകൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത്  7983 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി  മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

7330 പേര്‍ രോഗമുക്തി നേടി. 27 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമുണ്ടായത്. 7330 പേര്‍ രോഗമുക്തി നേടി. 59,999 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. 12 പ്രദേശങ്ങളെ ഒഴിവാക്കി.

3,40,324 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 91,190 ഇപ്പോള്‍ ചികിത്സയിലുണ്ട്. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ചുള്ള  കോവിഡ് കണക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *