ഓഫീസില്‍ കള‌ളക്കടത്ത് സംഘം എത്തി എന്ന ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ല: സുരേന്ദ്രന്‍

തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട് എഴുതിവായിച്ച വിശദീകരണം നല്‍കിയ മുഖ്യമന്ത്രിയുടെ നടപടി അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി കള‌ളം ആവര്‍ത്തിക്കുകയാണ്.ഓഫീസില്‍ കള‌ളക്കടത്ത് സംഘം എത്തി എന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നു. പാര്‍ട്ടിയും സര്‍ക്കാരും ഒരുപോലെ ആരോപണത്തില്‍ നിന്ന ഒരു സമയം ഇതുപോലെ മുന്‍പ് ഉണ്ടായിട്ടില്ലെന്നും രാജി വച്ച്‌ പുറത്ത് പോകാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

തെ‌റ്റ് ചെയ്‌ത ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണ് എന്ന് പറഞ്ഞ കേന്ദ്രകമ്മി‌റ്റി അംഗത്തിന് നല്ല നമസ്കാരം നല്‍കുന്നെന്നും സി.പി.എമ്മിലെ ന്യായീകരണ തൊഴിലാളികള്‍ ഇപ്പോള്‍ ദേശീയതലത്തിലാണെന്നും കെ.സുരേന്ദ്രന്‍ പരിഹസിച്ചു.

‘ ഈ വിവാദങ്ങളില്‍ കേന്ദ്ര കമ്മിറ്റിക്ക് ധാര്‍മ്മികമായ ഒരു ബാദ്ധ്യതയുമില്ലേ? കേന്ദ്രകമ്മി‌റ്റിയുടെ ചിലവ് നോക്കുന്നത് പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനുമാണോ?’ സുരേന്ദ്രന്‍ ചോദിച്ചു. പാര്‍ട്ടി സെക്രട്ടറിയായ കോടിയേരി മുന്‍ ആഭ്യന്തര മന്ത്രിയാണ്. അങ്ങനെയുള‌ളയാളുടെ മകന്‍ കു‌റ്റകൃത്യങ്ങള്‍ ചെയ്യുമ്ബോള്‍ ഒന്നുമറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അത് വിശ്വാസയോഗ്യമല്ല. 15 വര്‍ഷം മുന്‍പും ബിനീഷിനെതിരെ തങ്ങള്‍ വിവിധ ബിനാമി ഇടപാടുകളെ കുറിച്ചും സാമ്ബത്തിക ഇടപാടുകളെ പറ്റിയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഈ ബിനാമി ഇടപാടുകളെ കുറിച്ച്‌ പൊതുസമൂഹമാകെ ചര്‍ച്ച ചെയ്‌തിട്ടും കോടിയേരി മാത്രം ഒന്നും അറിഞ്ഞില്ല എന്നത് വിശ്വാസയോഗ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *