തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യന്‍ ഫ്രാന്‍സിനൊപ്പം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഫ്രഞ്ച്​ നഗരമായ നീസിലെ പള്ളിയില്‍ കത്തിയുമായെത്തിയ ആള്‍ നടത്തി ആക്രമണത്തില്‍ മൂന്ന്​ പേര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യന്‍ ഫ്രാന്‍സിനൊപ്പമുണ്ടാവുമെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ്​ മോദിയുടെ പ്രതികരണം.

നീസിലുള്‍പ്പടെ ഫ്രാന്‍സില്‍ ഈയടുത്തുണ്ടായ ഭീകരാക്രമണങ്ങളെ അപലപിക്കുന്നു. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും ഫ്രാന്‍സിലെ ജനതയുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു. തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പമുണ്ടാവുമെന്നും മോദി ട്വീറ്റ്​ ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *