കമ്മ്യൂണിസ്റ്റ് മൂല്യം പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബത്തില്‍ പോലും ഉള്‍ക്കൊള്ളുന്നില്ല: കേന്ദ്രമന്ത്രി വി.മുരളീധരന്‍

ന്യൂഡല്‍ഹി: ബിനീഷ് കോടിയേരിയുടെ അറസ്റ്റ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തിന്റെ സൂചനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാണ്, വാദത്തിന് വേണ്ടി മകന്‍ സിപിഎമ്മില്‍ ഇല്ല, സര്‍ക്കാരില്‍ സ്ഥാനമില്ല എന്നൊക്കെ പറഞ്ഞാലും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബത്തില്‍ പോലും ഉള്‍ക്കൊള്ളുന്നില്ല എന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എത്തി നില്‍ക്കുന്ന അവസ്ഥയാണ് സൂചിപ്പിക്കുന്നതെന്നും വി.മുരളീധരന്‍ വിമര്‍ശമുയര്‍ത്തി.

അധ്വാനിക്കുന്നവര്‍ക്ക് വേണ്ടിയിട്ടും പാവപ്പെട്ടവര്‍ക്കു വേണ്ടിയിട്ടും നിലകൊള്ളുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ 50 ലക്ഷം രൂപ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട ആളുടെ റസ്‌റ്റോറന്റില്‍ നിക്ഷേപിച്ചു എന്നതാണ് കേസ്. എവിടെ നിന്നാണ് ഈ 50 ലക്ഷം ഉണ്ടായത്?

നേതാക്കന്മാരുടെ മക്കള്‍ അവര്‍ എക്കാലത്തും എതിര്‍ത്തിട്ടുള്ള ബൂര്‍ഷ വര്‍ഗത്തിന്റെ പ്രതിനിധികളായിട്ട് മാറിയെന്നും അദേഹം കുറ്റപ്പെടുത്തി.ഇത്രയും കാലം പാര്‍ട്ടി അതിന് സംരക്ഷണം നല്‍കിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കേരളത്തിന്റെ പൊതുപ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ ഇത് അപമാനമാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *