ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍

തിരുവല്ല: ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത മാര്‍ത്തോമ്മാ സഭയുടെ അധ്യക്ഷനാകും. നവംബര്‍ 14ന് സ്ഥാനമേല്‍ക്കും. ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളിലെ പ്രത്യേക മദ്ബഹയിലാണ് സ്ഥാനാഭിഷേക ശുശ്രൂഷകള്‍. സഭയിലെ ബിഷപ്പുമാര്‍ കാര്‍മികരാകും. സുന്നഹദോസിന്റേതാണ് തീരുമാനം. സ്ഥാനാരോഹണച്ചടങ്ങുകള്‍ കോവിഡ്-19 ചട്ട പ്രകാരമായിരിക്കും.

ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കഴിഞ്ഞ 18ന് കാലം ചെയ്തതിനെ തുടര്‍‌ന്നാണ് പുതിയ അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്നത്. ജൂലൈ 12ന് ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസിനെ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്തിരുന്നു. ഒക്ടോബര്‍ 2 മുതല്‍ സഭയുടെ ഭരണച്ചുമതലകള്‍ നിര്‍വഹിച്ചു വരികയാണ്. നിലവില്‍ റാന്നി- നിലയ്ക്കല്‍, മുംബൈ ഭദ്രാസനങ്ങളുടെ ചുമതല മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയ്ക്കാണ്

Leave a Reply

Your email address will not be published. Required fields are marked *