മൃതദേഹം മാറി നല്‍കിയ സംഭവം ;അറ്റന്‍ഡര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ അറ്റന്‍ഡര്‍ക്ക് സസ്പെന്‍ഷന്‍. ദിവസവേതനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആള്‍ക്കെതിരെയാണ്​ നടപടി. ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം പുറത്തറിയുന്നത്.

കോവിഡ് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂര്‍ സ്വദേശി ദേവരാജന്‍റെ മൃതദേഹത്തിന്​ പകരമായിട്ടാണ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍നിന്ന്​ ബന്ധുക്കള്‍ക്ക് അജ്ഞാതന്‍റെ മൃതദേഹം വിട്ടുകൊടുത്തത്. മൃതദേഹം ഏറ്റുവാങ്ങി സംസ്കാരചടങ്ങുകള്‍ നടത്തിയശേഷമാണ് മൃതദേഹം മാറിപ്പോയവിവരം പുറത്തുവന്നത്. മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ പരസ്പരം മാറിപ്പോയകാര്യം വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *