ബിഹാറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വെടിയേറ്റ്​ മരിച്ചു

പട്​ന: ബിഹാറില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ രാഷ്​ട്രവാദി പാര്‍ട്ടി സ്​ഥാനാര്‍ഥിയായി ജനവിധി തേടുന്ന ശ്രീനാരായണ്‍ സിങ്​ വെടിയേറ്റ്​ മരിച്ചു.

ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങള്‍ക്കിടെയാണ്​ കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട്​ രണ്ട്​ പേര്‍ പിടിയിലായിട്ടുണ്ട്​.

ആറ്​ പേര്‍ അടങ്ങുന്ന സംഘമാണ്​ കൃത്യം നിര്‍വഹിച്ചതെന്ന്​ പൊലീസ്​ സൂചന നല്‍കി. മറ്റ്​ പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന്​ പൂര്‍ണാഹിയ സബ്​ ഡിവിഷനല്‍ പൊലീസ്​ ഓഫിസര്‍ രാകേഷ്​ കുമാര്‍ പറഞ്ഞു. വെടിയേറ്റ ശ്രീനാരായണ്‍ സിങ്ങി​െന്‍റ ഏതാനും അനുയായികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *