കാബൂളില്‍ ചാവേര്‍ ആക്രമണം; 18 മരണം; അല്‍ ഖ്വയ്ദ നേതാവിനെ സൈന്യം വധിച്ചു

കാബൂള്‍: ചാവേര്‍ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ച (ഒക്ടോബര്‍ 24) യാണ് സംഭവം. പടിഞ്ഞാറന്‍ കാബൂളിലെ ഡിയാത്-ഇ-ബാര്‍ച്ചിയിലെ ഷിയാ പ്രദേശത്തെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന് പുറത്തായിരുന്നു സ്‌ഫോടനം നടന്നത്.

ചാവേര്‍ ബോംബാക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ തിരയുന്നതിനാല്‍ അപകടത്തില്‍പ്പെട്ടവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് താലിബാന്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ ആക്രമണകാരി കേന്ദ്രത്തിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് ഏരിയന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ നൂറുകണക്കിന് സിഖുകാരും ഹിന്ദുക്കളും സെപ്റ്റംബറില്‍ രാജ്യം വിട്ടിരുന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്ത് അടുത്തിടെ നടന്ന ഒരു ഓപ്പറേഷനില്‍ മുതിര്‍ന്ന അല്‍ ക്വയ്ദ നേതാവും കൊല്ലപ്പെട്ടതായി അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യേകം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *