എം. ശിവശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ചക്ക് മുമ്പ് വിശദീകരണം നല്‍കാന്‍ കസ്റ്റംസിന് കോടതി നിര്‍ദേശം നല്‍കി.

രാഷ്ടീയ കളികളാണ് നടക്കുന്നതെന്നും തന്നെ ആശുപത്രിയിൽ നിന്ന് മാറ്റാൻ ശ്രമിക്കുകയാണെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നും പല കാര്യങ്ങളും ശിവശങ്കര്‍ മറച്ചുവെക്കുകയാണെന്നുമായിരുന്നു കസ്റ്റംസ് വാദം.

Leave a Reply

Your email address will not be published. Required fields are marked *