25.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

മലപ്പുറം : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി കൊണ്ടുവന്ന 25.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പാലക്കാട് പുല്ലരിക്കോട് സ്വദേശി തരകന്‍ തൊടി വീട്ടില്‍ മുഹമ്മദ് ഹനീഫ (25) യെ കൊണ്ടോട്ടി കോടങ്ങാട് വച്ച്‌ കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ എം ബിജുവിന്‍്റെ നേതൃത്വത്തില്‍ ജില്ലാ ആന്‍്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് പിടികൂടിയത്. കഞ്ചാവ് കടത്തികൊണ്ടു വന്ന കാറും കസ്റ്റഡിയില്‍ എടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും.

പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതില്‍ മുഖ്യ പ്രതികളെ കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വോഷണം ഊര്‍ജ്ജിതമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കും. രഹസ്യ വിവരത്തിന്‍്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍, നര്‍ക്കോട്ടിക്ക് സെല്‍ DySP പി പി ഷംസ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ എം ബിജു, എസ്‌ഐ വിനോദ് വലിയാറ്റൂര്‍, എസ്‌ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്‍്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ക്ഷന്‍ ഫോഴ്സ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത് , പി. സഞ്ജീവ്‌എന്നിവരെ കൂടാതെ കൊണ്ടോട്ടി സ്റ്റഷനിലെ രാജേഷ് , ചന്ദ്രന്‍ എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *