യു.പിയില്‍ നടക്കുന്നത് ക്രിമിനല്‍ ബച്ചാവോ: രാഹുല്‍ ഗാന്ധി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.

പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന് പകരം കുറ്റവാളികളെയാണ് യു.പിയില്‍ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബേട്ടി ബച്ചാവോ (പെൺമക്കളെ രക്ഷിക്കും) എന്ന് പറഞ്ഞാണ് തുടങ്ങിയത്. എന്നാല്‍ ഇന്നത് ക്രിമിനല്‍ ബച്ചാവോയില്‍ (കുറ്റവാളികളെ രക്ഷിക്കല്‍) എത്തിയിരിക്കുന്നു- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബിജെപി എംഎല്‍എ ഇറക്കിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *