മണ്‍വിളയിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ പ്രവര്‍ത്തിച്ച മുഴുവന്‍ രക്ഷാപ്രവര്‍ത്തകരെയും സമൂഹമാധ്യമത്തിലിട്ട പോസ്റ്റിലൂടെ മുഖ്യമന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം: ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ പ്രവര്‍ത്തിച്ച മുഴുവന്‍ രക്ഷാപ്രവര്‍ത്തകരെയും, പതിമൂന്നു മണിക്കൂറോളം സാഹസികമായി പ്രവര്‍ത്തിച്ച ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗത്തെയും അവര്‍ക്ക് സഹായം നല്‍കിയ പൊലീസ് ഉള്‍പ്പെടെയുളള മറ്റ് വിഭാഗം ഉദ്യോഗസ്ഥരെയും നാട്ടുകാരെയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിലൂടെ അറിയിച്ചു.

 

ഇത്ര വലിയ തീപിടിത്തമുണ്ടായിട്ടും ആര്‍ക്കും ജീവഹാനിയോ കാര്യമായ പൊള്ളലോ ഏല്‍ക്കാതിരുന്നത് ഫയര്‍ ആന്‍റ് റസ്ക്യൂ വിഭാഗത്തിന്‍റെ സമര്‍ഥമായ ഇടപെടല്‍ കൊണ്ടുമാത്രമാണ്.  സമീപ കെട്ടിടങ്ങളിലേക്ക് തീപടരാതിരുന്നത് ഫയര്‍ഫോഴ്സ് വിഭാഗം അത്യധ്വാനം ചെയ്തതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *