ശബരിമലയിലെ യുവതി പ്രവേശനം: സുപ്രീംകോടതി വിധിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി.

ശബരിമലയില്‍ തത്സ്ഥിതി തുടരണമെന്നും റിവ്യൂഹര്‍ജി പരിഗണിക്കുന്നതുവരെ യുവതിപ്രവേശനം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് തങ്കപ്പന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. ഹര്‍ജിക്കാരന് സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.തുടര്‍ന്ന് ഹര്‍ജി പിന്‍വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *