മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

കൊച്ചി: ശബരിമലയെ കലാപഭൂമിയാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ശ്രീധരന്‍ പിളള കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സവര്‍ണ്ണ മേഖലയെ തകര്‍ക്കാനുളള ശ്രമത്തെ ബിജെപി ശക്തമായി എതിര്‍ക്കുന്നു. ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *