സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിന്‍ 2021 മാര്‍ച്ചോടെ

ന്യൂഡല്‍ഹി: 2021 മാർച്ചോടെ ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് .

നിരവധി വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ഇതിൽത്തന്നെ രണ്ട് വാക്‌സിനുകൾ മൂന്നാംഘട്ട പരീക്ഷണത്തിലാണെന്നും സെറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ സുരേഷ് ജാദവ് പറഞ്ഞു. ഓക്‌സ്ഫഡ് സർവ്വകലാശാലയുടെ അസ്ട്രാസെനേക്കയുടെയും പരീക്ഷണം നടന്നുവരികയാണ്. കൂടുതൽ കമ്പനികൾ വാക്‌സിൻ പരീക്ഷണത്തിനായി ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വാക്സിന്‍ ലഭ്യമാവുകയാണെങ്കില്‍ ആദ്യം പ്രായമായവര്‍, രോഗാവസ്ഥയിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പോസിറ്റീവായിട്ടുള്ളവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കായിരിക്കും ആദ്യം പരിഗണന നല്‍കുക. അതിനാൽ, ഈ കൂട്ടത്തിൽ വാക്സിനുകളുടെ ഫലപ്രാപ്തി പരിശോധിക്കുന്നത് നിർണ്ണായകമാണ്.

60ന് വയസിന് മുകളിലുള്ള ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സങ്കീർണ്ണതകളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.2020 ഡിസംബറോടെ 60-70 ലക്ഷത്തോളം വാക്‌സിനുകൾ ഉൽപ്പാദിപ്പിക്കുമെന്നും ക്ലിയറൻസ് ലഭിച്ച ശേഷം 2021ൽ വാക്‌സിൻ വിപണിയിലെത്തിക്കുമെന്നും സെറം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *