ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം:ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഹൃദയ സംബന്ധമായ അസുഖങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു. ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഡിസ്ക് തകരാര്‍ കണ്ടെത്തിയതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവശങ്കറിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് ഡോക്ടർമാരിൽ നിന്നും കസ്റ്റംസ് നേരിട്ടെത്തി സ്വീകരിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കസ്റ്റംസിന്റെ തുടർ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *