ബാലഭാസ്‌കറിന്റെ മരണത്തില്‍ വിവരങ്ങള്‍ തേടി സിബിഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം ശക്തമാക്കി സിബിഐ. 2019ലെ സ്വര്‍ണക്കടത്ത് കേസ് വിവരങ്ങള്‍ ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നിന്ന് സിബിഐ കൈപ്പറ്റി. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളാണ് കേസിലെ പ്രതികള്‍. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടെന്നു മാധ്യമങ്ങളോടു വെളിപ്പെടുത്തിയ കലാഭവന്‍ സോബിയെ ഡിആര്‍ഐ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഒരു വ്യക്തിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായപ്പോഴാണ് സോബിയുടെ മൊഴിയെക്കുറിച്ച്‌ ഡിആര്‍ഐ പരിശോധിച്ചത്. 2019 മേയ് 13നാണ് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടിച്ചത്. 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപം അപകടം സംഭവിച്ചത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *