തുലാമാസ പൂജകള്‍ക്കായി നാളെ ശബരിമല നട തുറക്കും

തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി നാളെ ശബരിമല നടതുറക്കുന്ന സാഹചര്യത്തില്‍ ഭക്തര്‍ പാലിക്കേണ്ടുന്ന കോ​വി​ഡ് പ്രതിരോധ മാര്‍ഗങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 250 പേര്‍ക്ക് ഒരു ദിവസം ദര്‍ശനം നടത്താവുന്നതാണെന്നും രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനകം കിട്ടിയ കോ​വി​ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഭക്തര്‍ കൈയില്‍ കരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കോ​വി​ഡ് വന്ന് പോയവര്‍ പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദ​ര്‍​ശ​ന​ത്തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് 48 മ​ണി​ക്കൂ​റി​ന​കം കി​ട്ടി​യ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ക​രു​ത​ണം. പ​ത്ത് വ​യ​സി​നും 60 വ​യ​സി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കാ​ണ് ദ​ര്‍​ശ​ന​ത്തി​ന് അ​നു​വാ​ദ​മു​ള്ള​ത്.

ഭ​ക്ത​ര്‍ കൂ​ട്ടം ചേ​ര്‍​ന്ന് സ​ഞ്ച​രി​ക്ക​രു​ത്. നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചേ ദ​ര്‍​ശ​ന​ത്തി​ന് എ​ത്താ​വൂ.
ഭക്തര്‍ക്ക് വ​ട​ശേ​രി​ക്ക​ര, എ​രു​മേ​ലി ​എ​ന്നീ വ​ഴി​ക​ളി​ലൂ​ടെ മാ​ത്ര​മേ ശ​ബ​രി​മ​ല​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. കോ​വി​ഡ് വ​ന്നു​പോ​യ​വ​രാ​ണെ​ങ്കി​ല്‍ മ​ല ക​യ​റാ​ന്‍ ആ​രോ​ഗ്യ​മു​ണ്ട് എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *