ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കും

കൊല്ലം: കൊറോണ ഡ്യൂട്ടിയില്‍ അടക്കം സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ പ്രതിഷേധിച്ച്‌ ആരോഗ്യവകുപ്പിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ അധിക ജോലികളില്‍ നിന്നും വിട്ടു നില്‍ക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

കൊറോണ ഇതര പരിശീലനവും ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സൂം മീറ്റിംഗുകളും ബഹിഷ്‌കരിക്കും. സര്‍ക്കാരിന്റെ ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും സ്വയം ഒഴിയുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം പ്രതിഷേധം കൊറോണ ഡ്യൂട്ടിയെ ബാധിക്കില്ലെന്ന് കെജിഎംഒഎ അറിയിച്ചു.

അമിത ഭാരം കൊണ്ട് തളര്‍ന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് സംഘടന നിരന്തരമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാത്ത സര്‍ക്കാര്‍ കൊറോണ ആശുപത്രികളിലെ കഠിനമായ ഡ്യൂട്ടി കഴിഞ്ഞതിന് ശേഷമുള്ള അവധിയും ഒഴിവാക്കി. നീതി നിഷേധത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന നടപടിയാണിതെന്ന് കെജിഎംഒഎ അറിയിച്ചു.

സംഘടന ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് അധിക ജോലികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *