ജോസിന്റേത് വിലകുറഞ്ഞ ആരോപണങ്ങള്‍ : പി ജെ ജോസഫ്

കോട്ടയം: ജോസ് കെ മാണിയുടെ ആരോപണങ്ങള്‍ വിലകുറഞ്ഞതാണ്. മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാതെ നിയമസഭയില്‍ തടഞ്ഞുവച്ച്‌ ആക്ഷേപിച്ച സി പി എമ്മിനോടാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ചങ്ങാത്തമെന്നും പി ജെ ജോസഫ്.

ജാേസ് കെ മാണിയെ ആരും യു ഡി എഫില്‍ നിന്ന് പുറത്താക്കിയതല്ലെന്നും മുന്നണി ഒന്നടങ്കം പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ ജോസ് കെ മാണി തയ്യാറായില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

‘പാലാ ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നം വേണ്ടെന്നും ചിഹ്നം കെ എം മാണിയാണെന്നും ജോസ് കെ മാണിയും മത്സരിച്ച സ്ഥാനാര്‍ത്ഥിയും പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ വച്ചാണ് ചിഹ്നം മാണിസാറാണെന്ന് ജോസ് കെ മാണി പറഞ്ഞത്.

പിന്നെങ്ങനെയാണ് ചിഹ്നം കൊടുത്തില്ലെന്ന് ആക്ഷേപം ഉന്നയിക്കുന്നത്. സ്വയം ഏറ്റുവാങ്ങിയതാണ് പാലായിലെ തോല്‍വി. സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ഏറ്റവും എതിര്‍പ്പുളള സ്ഥാനാര്‍ത്ഥിയെ നിറുത്തുകയും ദാര്‍ഷ്ഠ്യത്താേടെ പെരുമാറുകയും എന്നെ കൂവുകയും ചെയ്തശേഷമാണ് പാലായില്‍ വഞ്ചിച്ചു എന്നുപറയുന്നത്. –  ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *